കുട്ടി ഒന്ന് മതി! കേരളത്തിൽ ജനനനിരക്ക് ഇടിയുന്നു, 10 വർഷത്തിനിടെ കുറഞ്ഞത് 6.2 ലക്ഷം കുട്ടികൾ  

JULY 3, 2026, 11:10 PM

ആലപ്പുഴ: പോളിയോ നിർമാർജനയത്നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു. 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്.

ജനനനിരക്കിലെ ഇടിവാണു കാരണം. 2016-ൽ അഞ്ചുവയസ്സിൽ താഴെയുള്ള 26 ലക്ഷം കുട്ടികളെയാണ് വാക്സിനേഷനു പരിഗണിച്ചത്. എന്നാൽ, ഇത്തവണ അത് 19.8 ലക്ഷമായി കുറഞ്ഞു. 2018 മുതലാണ് കുറവു പ്രകടമായത്.

പുതുതലമുറ ദമ്പതിമാരിൽ പലർക്കും ഒരു കുട്ടി മതിയെന്ന നിലപാടാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ചിലർ അതിനുപോലും തയ്യാറല്ല. വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തവരുമുണ്ട്. വിദേശത്തു ജോലിക്കു പോകുന്നവർ അവിടെ സ്ഥിരതാമസമാക്കുന്നതും കുട്ടികൾ കുറയാൻ കാരണമാണ്.

vachakam
vachakam
vachakam

കുട്ടികൾ കുറഞ്ഞതോടെ വാക്സിനേഷനുള്ള സർക്കാരിന്റെ ബാധ്യതയും കുറഞ്ഞു. 2016-ൽ 26 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനായി 1.30 ലക്ഷം വയൽ വാക്സിനാണു വേണ്ടിവന്നത്. എന്നാലിപ്പോൾ ലക്ഷം വയൽ മതി. 30,000 വയലിന്റെ കുറവ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam