സിനഗോഗിന് മുന്നിൽ തീയിട്ട പ്രതി  മൂവാറ്റുപുഴയിൽ യൂസ്ഡ് കാർ ഷോറൂമിനും തീയിട്ടിരുന്നു

OCTOBER 14, 2026, 7:51 AM

 കൊച്ചി:   എറണാകുളം സിനഗോഗ് പരിസരത്തെ തീവെപ്പിൽ പ്രതി എബിൻ പോളിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു.  എബിൻ  കഴിഞ്ഞ മാർച്ചിൽ മൂവാറ്റുപുഴയിൽ യൂസ്ഡ് കാർ ഷോറൂമിനും തീയിട്ടിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. 

 അന്ന് പ്രതി എബിൻ പോളിൻറെ ദൃശ്യങ്ങൾ സിസിടിവിയിൽ പതി‍ഞ്ഞെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. 'ബോസ്' എന്നയാളുമായി തീയിട്ടത് സംബന്ധിച്ച് ദുരൂഹ ടെലഗ്രാം ചാറ്റുകൾ പ്രതി നടത്തിയിരുന്നു. സംഭവങ്ങളിൽ തീവ്രവാദ ബന്ധം സംശയിച്ച് ദേശിയ അന്വേഷണ ഏജൻസിയും ഇൻറലിജൻസ് ബ്യൂറോയും പ്രതിയെ ചോദ്യം ചെയ്തു.

 ജൂതപ്പള്ളികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന സംഘത്തിലെ അംഗമാണ് എബിൻ പോളെന്നാണ് വിവരം. അടുത്തിടെ മൂവാറ്റുപുഴയിൽ ജൂതപ്പള്ളിക്ക് നേരെ നടന്ന ആക്രമണത്തിലും തനിക്ക് പങ്കുണ്ടെന്ന് എബിൻ സമ്മതിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആരുടെയൊക്കെയോ നിർദേശം ഇയാൾക്ക് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊച്ചി ഡിസിപി അരുൺ പവിത്രന്റെ കീഴിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. ആക്രമണം നടത്തുന്നതിന് ഇയാൾക്ക് പണം ലഭിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ വളരെ ഗൗരവത്തോടെയാണ് പൊലീസും ഇൻ്റലിജൻസ് വിഭാഗവും കേസിനെ സമീപിക്കുന്നത്. 

vachakam
vachakam
vachakam

 തീവ്രസ്വഭാവമുള്ള നിരവധി ഗ്രൂപ്പുകളിലും ഇയാൾ അംഗമാണ്. ക്രിപ്റ്റോ കറൻസി ആയി എബിന്റെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ ലഭിച്ചതായും പോലീസ് കണ്ടെത്തി.ഇയാളുടെ വാടകവീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. 

 പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ സിനഗോഗുകൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു പ്രതിയുടെ അതിക്രമം. സംഭവത്തിൽ കാവുംഭാഗം സിനഗോഗിന് മുന്നിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam