തൃശൂർ: കൊടുങ്ങല്ലൂരിൽ 18 വയസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കേസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. അറസ്റ്റ് വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസുകളിലും രേഖകളിലും പിതാവ് നൗഷാദ് ഒപ്പുവെച്ചിരുന്നു.
പ്രതികൾക്ക് നിയമസഹായവും വൈദ്യസഹായവും ഏർപ്പെടുത്താൻ ബന്ധുക്കൾ കണ്ടെത്തിയ അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നതി റിമാൻഡ് റിപ്പോർട്ടിലുണ്ട്.
പ്രായപൂർത്തിയാകാതിരുന്ന ഒന്നാം പ്രതി അസ്ലമിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെ പിതാവിനൊപ്പം വിട്ടയച്ചിരുന്നും റിപ്പോർട്ടിലുണ്ട്. നിയമനടപടികൾ പാലിക്കാതെ, അന്യായമായി പ്രതികളെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വെച്ചുവെന്നായിരുന്നു പിതാവിന്റെ പ്രധാന ആരോപണം. കേസിലെ രണ്ടാം പ്രതിയായ നൗഷാദിന്റെ മകൻ സഹലിനെ കോടതിയിൽ ഹാജരാക്കിയത് കസ്റ്റഡിയിലെടുത്തതിന് തൊട്ടടുത്ത ദിവസമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ഒന്നാം പ്രതിയായ അസ്ലം പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയും ചതിയിലൂടെയും 20 പവൻ സ്വർണവും പണവും തട്ടിയെടുത്തെന്നാണ് കേസ്. രണ്ടാം പ്രതി മുഹമ്മദ് സഹലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി പരാതിക്കാരിയുമായി നടത്തിയ ചാറ്റുകളും ഫോട്ടോകളും ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുമെന്നും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് പോയ വർഷം ഒക്ടോബർ മാസത്തിൽ 50,000 രൂപയും, ഈ വർഷം ഏപ്രിലിൽ 20 പവൻ സ്വർണാഭരവും തട്ടിയെടുത്തെന്നും ഈ പണവും സ്വർണവും രണ്ടാം പ്രതിയുടെ കൈവശമാണ് ഏൽപ്പിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് രേഖകളിലുണ്ട്. നേരത്തെ, മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടി മരിച്ചതിന് ശേഷം പൊലീസ് ഇതുവരെ തങ്ങളെ സമീപിക്കുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വളരെ മോശമായ രീതിയിലാണ് പൊലീസ് മക്കളോടും തന്നോടും പെരുമാറിയതെന്നും പിതാവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
