കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവര്ത്തകനായിരുന്ന സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസില് നവംബര് 25ന് തളിപ്പറമ്പ് അഡീഷണല് ജില്ലാ കോടതി വിധി പറയും.
2016 ജൂലൈ പതിനൊന്നിനാണ് സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സിവി ധനരാജിനെ ഒരു സംഘം വീട്ടില് വെച്ച് വെട്ടി കൊലപ്പെടുത്തിയത്. ബൈക്കില് വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ മൂന്നു ബൈക്കുകളിലായി പിന്തുടര്ന്നെത്തിയ സംഘമാണ് അക്രമിച്ചത്.
കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ആര്എസ്എസ്- ബിജെപി പ്രവര്ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. 21 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില് പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു ഒരു വര്ഷത്തിന് ശേഷം കൊല്ലപ്പെട്ടു. തളിപ്പറമ്പ് അഡീഷണല് ജില്ലാ കോടതിയിലായിരുന്നു ധനരാജ് വധക്കേസിന്റെ വിചാരണ നടപടികള്.
അന്തിമ വാദം പൂര്ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്. ഇരുപത്തിയൊന്ന് ആര്എസ്എസ്, ബിജെപി പ്രവര്ത്തകരാണ് കേസിലെ പ്രതികള്. ഇതില് പന്ത്രണ്ടാം പ്രതി നേരത്തെ കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
