കോഴിക്കോട്: കോഴിക്കോട്ട് എസ്എംഎ ബാധിതരായ കുട്ടികളുടെ പേരിൽ പിരിച്ചത് ലക്ഷങ്ങൾ, എന്നാൽ ഈ പണം കുടുംബത്തിന് നൽകിയില്ലെന്ന് പരാതി.
മുക്കത്തെ എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാതുക സമാഹരിക്കുന്നതിന് വേണ്ടി നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടായിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിരിവുകള്‍ നടന്നിരുന്നത്.
ഇതിന്റെ ഇടയിൽ ഈ കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ, നൈസാമും സംഘവും പിരിവ് നടത്തുകയായിരുന്നു. ഈ പണം കുട്ടികളിലേക്ക് എത്തിയില്ലെന്ന പരാതിയ്ക്ക് പിന്നാലെ മുക്കത്തെ ശ്രീലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് നൈസാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽകമ്മിറ്റിയിലുള്ള ഒരു അംഗത്തിന്റെ അനുവാദം ചോദിച്ചിരുന്നെന്നും നിയമവിധേയമായാണ് താൻ പിരിവ് നടത്തിയതെന്നുമാണ് നൈസാമിന്റെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
