കൊച്ചി: സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ യു ജനീഷ് കുമാർ എംഎൽഎ. സർക്കാർ ആശുപത്രികളിൽ രോഗികളുടെ പുറത്തുകൂടെ എലിയും പൂച്ചയും പഴുതാരയുമൊക്കെ ടോം ആൻഡ് ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ജനീഷ് കുമാർ പരിഹസിച്ചു.
തുടക്കത്തിലുള്ള ചില്ലറ പവർ കട്ടും യൂണിഫോം ഇല്ലായ്മയും കണ്ട് ആളുകൾ പേടിച്ചിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കെ യു ജനീഷ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
'ഭരണം നല്ലതാണ്, എന്നാലും ഒരു മാറ്റം വരട്ടെ', '10 വർഷം ആയില്ലേ, ഇനി അവരൊന്ന് നോക്കട്ടെ', 'വിഡി സതീശന്റെ ഒരു ചിരി കണ്ടില്ലേ, അങ്ങേരു മുഖ്യമന്ത്രി ആയാൽ പൊളിക്കും' എന്നിങ്ങനെയുള്ള ഡയലോഗുകൾക്ക് ശേഷം കോൺഗ്രസ് സർക്കാരുകളുടെ ചരിത്രം തിരുത്തിക്കുറിക്കും എന്നൊക്കെ ഡയലോഗ് വിട്ടാണ് വി ഡി സതീശൻ സർക്കാർ വന്നത്.
തുടക്കത്തിലുള്ള ചില്ലറ പവർ കട്ടും യൂണിഫോം ഇല്ലായ്മയും കണ്ടു തന്നെ ആളുകൾ പേടിച്ചിരിക്കുകയാണ്.
ജെൻ സികളും ജെൻ ആൽഫകളും ഇതാദ്യമായിട്ട് കാണുന്നത്‌കൊണ്ടാണ്. നമുക്ക് ഇതൊക്കെ എന്ത്. സ്‌കൂൾ തുറന്ന് ഓണവും ക്രിസ്തുമസും വിഷുവും കഴിഞ്ഞ് അടുത്ത ക്ലാസിലേക്ക് ജയിച്ചാലും കഴിഞ്ഞ വർഷത്തെ ബുക്ക് കിട്ടാതിരുന്നിട്ടുണ്ടോ, ഇവിടെ റോഡ് പണി നടത്താൻ യാതൊരു സഹായവും സർക്കാരിൽ നിന്ന് കിട്ടാഞ്ഞിട്ട് എൻഎച്ച്എഐ ഓഫീസും പൂട്ടി തിരിച്ച് പോവുന്നത് കണ്ടിട്ടുണ്ടോ, സർക്കാർ ആശുപത്രികളിൽ രോഗികളുടെ പുറത്തുകൂടെ എലിയും പൂച്ചയും പഴുതാരയുമൊക്കെ ടോം ആൻഡ് ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ…
പവർ കട്ട് ഒരു തുടക്കം മാത്രം മക്കളെ. നിങ്ങളിനി എന്തൊക്കെ കാണാനിരിക്കുന്നു…
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
