പത്തനംതിട്ട: യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര. അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായാണ് ഓടുന്നതെന്നാണ് പരാതി.
അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്. ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താ വിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാൽ റോഡുകളും അപകടാവസ്ഥയിലാണ്.
സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് യാത്ര. തുടർന്ന് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തി. ബസ്സില്‍ കാലുകുത്താന്‍ ഇടമില്ലെന്നാണ് തദ്ദേശ വാസികള്‍ പറയുന്നത്.
യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ദിനംപ്രതി രണ്ട് ട്രിപ്പുകളാണുള്ളത്. പുലർച്ചെ അഞ്ചരയ്ക്കും ശേഷം ആറരയ്ക്കുമാണ് ഗവിയിലേക്ക് സർവ്വീസുള്ളത്. ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും നാട്ടുകാരടക്കം ആവശ്യപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
