കോട്ടയം: മണര്‍കാട് ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. അയര്‍ക്കുന്നം സ്വദേശിനി ശ്രീദേവി മനോജ് (23) ആണ് അപകടത്തില്‍ മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരനെ പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴോടെ മണര്‍കാട്ടുവെച്ചാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സഹോദരനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീദേവി, റോഡിലെ വളവില്‍ വെച്ച് വാഹനം തെന്നിമാറി എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ അടിയിലേക്ക് ഇടിച്ചുകയറിയ ബൈക്കില്‍ നിന്ന് തെറിച്ചു വീണ ശ്രീദേവി സംഭവസ്ഥലത്തു തന്നെ മരിച്ചു.
അപകടത്തിന്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിലെ ഡാഷ് ക്യാമറയിലാണ് അപകട രംഗങ്ങള്‍ പതിഞ്ഞത്. വളവില്‍ അല്പം വേഗത്തിലെത്തിയ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുന്നതും തൊട്ടുമുന്നില്‍ വന്ന ബസിനടിയിലേക്ക് പെട്ടെന്ന് ഇടിച്ചുകയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
