കോട്ടയം: ചിങ്ങവനം ജങ്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാറിനുള്ളില്‍ യാത്രാക്കാര്‍ കുടുങ്ങിപ്പോവുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ചങ്ങനാശ്ശേരി നിലയത്തിലെ അഗ്‌നിശമന സേനാംഗങ്ങള്‍ വാഹനം വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ദമ്പതികളെ സാഹസികമായി പുറത്തെടുത്തത്.
ഇടിയെ തുടര്‍ന്ന് മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്ന് മാറ്റിയ ശേഷമാണ് പ്രദേശത്തെ ഗതാഗതം പൂര്‍ണ്ണമായും പുനസ്ഥാപിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
