കണ്ണൂർ: പൊയ്ത്തുംകടവിലെ 20കാരി ഫാത്തിമത്ത് റിസയുടെ ആത്മഹത്യയിൽ ഭർത്താവ് ആസിഫിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി.ആസിഫ് ദുബായിലേക്ക് കടന്നതായാണ് സംശയം.
റിസ ജീവനൊടുക്കിയത് ഭർത്താവിന്‍റെ പീഡനം മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.ആസിഫിൻ്റെ ലഹരി ഉപയോഗം റിസ ചോദ്യം ചെയ്തപ്പോൾ മർദിച്ചിരുന്നു. തെളിവായി കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ 28നാണ് ഫാത്തിമത്ത് റിസ ജീവനൊടുക്കിയത്. റിസയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഇതിന് മുമ്പും ഭർതൃവീട്ടിൽ വെച്ച് റിസ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
