തിരുവനന്തപുരം: ബന്ധുവായ 15 വയസ്സുള്ള ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ പ്രതി ദാസ് ആന്റണി (43) യെ 47 വർഷം കഠിനതടവിനും 32000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു . പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷം മൂന്ന് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം.
2025 മെയ് 24 തീയതി ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവദിവസം ഉച്ചയോട് അടുത്ത സമയത്ത് അയൽവാസി കൂടി ആയ കുട്ടിയോട് പ്രതി പ്രതിയുടെ വീട്ടിലെ കോഴിക്ക് കൊടുക്കാൻ അരിയുമായി ചെല്ലാൻ പറഞ്ഞതനുസരിച്ച് അരിയുമായി എത്തിയ കുട്ടിയെ പ്രതി വീടിന് അകത്തേക്ക് കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. പ്രതി കുട്ടിയോട് ലൈംഗീകതിക്രമം നടത്തുകയായിരുന്ന സമയം വീട്ടിൽ മറ്റൊരാൾ എത്തിയപ്പോൾ കുട്ടിയെ മുറിയിൽ പൂട്ടി ഇട്ടതിനു ശേഷം ആണ് പ്രതി പുറത്തേക്ക് ഇറങ്ങിയത്.
ഇതിനിടയിൽ കുട്ടിയെ അന്വേഷിച്ചു കുട്ടിയുടെ അപ്പൂപ്പൻ വന്നപ്പോൾ പ്രതി കുട്ടി നേരത്തെ പോയി എന്ന് പറഞ്ഞു അപ്പൂപ്പനെ മടക്കി അയചു . അതിന് ശേഷവും പ്രതി പീഡനം തുടരുകയായിരുന്നു. കൃത്യത്തിൽ ഭയന്ന കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. പ്രതിയുടെ വീട്ടിലേയ്ക്ക് വീണ്ടും സാധനങ്ങൾ നൽകാൻ വീട്ടുകാർ പറഞ്ഞപ്പോൾ കുട്ടി പോയില്ല.ഇതിന്കു വീട്ടുകാർ വഴക്ക്ട്ടി പറഞ്ഞപ്പോൾ കുട്ടി വിവരം സഹോദരിയെ പീഡന വിവരം അറിയിച്ചു.എന്നാൽ പ്രതി ബന്ധുവായതിനാൽ പോലീസിൽ വിവരം അറിയിക്കരുതെന്ന് ബന്ധുക്കൾ ബഹളം വെച്ചെങ്കിലും കുട്ടിയുടെ അമ്മ കൂട്ടാക്കാതെ വലിയതുറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഡ്വ. സുരഭി. പി, എന്നിവർ ഹാജരായി. വലിയതുറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രകാശ് ആർ ,അരുൺ എസ് എന്നിവരണ് കേസ് അന്വേഷിച്ചത് .പ്രോസീക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു 16 രേഖകളും 3 തൊണ്ടിമുതലും ഹാജരാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
