ന്യൂജൻ യുവതയെ ആകർഷിക്കാൻ “സീൻ കേരളം”പദ്ധതിയുമായി യുവജനക്ഷേമ ബോർഡ്

OCTOBER 6, 2026, 8:04 AM

 തിരുവനന്തപുരം: ന്യൂജൻ യുവതയെ ആകർഷിക്കാൻ സീൻ കേരളം പദ്ധതിയുമായി യുവജനക്ഷേമ ബോർഡ്. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകളും നിർദ്ദേശങ്ങളും നേരിട്ട് മനസിലാക്കി ജെൻ സി, ജെൻ ആൽഫ ഉൾപ്പെടെയുള്ള യുവതീ യുവാക്കൾക്ക് സർക്കാരുമായി ആശയവിനിമയം സാധ്യമാക്കുകയാണ് സീൻ കേരളം  പദ്ധതിയുടെ ലക്ഷ്യം.

സീൻ കേരളം പോർട്ടലിലൂടെ യുവജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ സർക്കാരുമായി പങ്കുവെയ്ക്കാം. പോർട്ടലിന്റെ ലോഗോ പ്രകാശനം കായിക യുവജനകാര്യ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിയമസഭാ സമുച്ചയത്തിലെ മീഡിയ ഹാളിൽ നിർവ്വഹിച്ചു.

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ ഇത്തരമൊരു പോർട്ടൽ നിലവിൽ വരുന്നതോടെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. യുവതയാണ് ഒരു നാടിന്റ ഭാവി നിർണ്ണയിക്കുന്നത്. കൂടുതൽ ക്രീയാത്മകമായ നാടിന്റെ നിർമ്മിതിയിൽ അവരുടെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

കായിക യുവജനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, സ്പോർട്സ് ഡയറക്ടർ അഖിൽ വി മേനോൻ, യുവജനക്ഷേമ ബോർഡ് മെമ്പർ സെക്രട്ടറി എം സ്വപ്ന, ഡെപ്യൂട്ടി ഡയറക്ടർ ജി ആർ രതീഷ് എന്നിവർ സന്നിഹിതരായിരുന്നു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശാ കെ വിനോദ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam