ലണ്ടൻ, ഒന്റാരിയോ: ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) അമ്പതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും ജൂലൈ 19ന് ലണ്ടനിലെ മോൺകാം സെക്കൻഡറി സ്‌കൂളിൽ നടന്നു. ലണ്ടനിലെയും സമീപപ്രദേശങ്ങളിലെയും മലയാളികൾ പങ്കെടുത്ത ചടങ്ങ് തലമുറകളുടെ സംഗമവേദിയായി.
കഴിഞ്ഞ അമ്പതു വർഷക്കാലം ലോമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മുതിർന്ന അംഗങ്ങളും പഴയകാല പ്രവർത്തകരും പുതുതായി കുടിയേറിയ മലയാളികളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് നിറപ്പകിട്ടേകി.
പാർലമെന്റ് അംഗം ആൻഡ്രൂ ലോട്ടൺ സുവർണജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ലണ്ടൻ പോലീസ് കമ്മ്യൂണിറ്റി മൊബിലൈസേഷൻ ആൻഡ് സപ്പോർട്ട് വിഭാഗത്തിലെ ഇൻസ്‌പെക്ടർ പീറ്റ് ടെസ്റ്റ പ്രധാന അതിഥിയായി പങ്കെടുത്തു. ലോമ പ്രസിഡന്റ് ജോസഫ് ജോബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്രഹാം തോമസ് സ്വാഗതം ആശംസിച്ചു.
കമ്മിറ്റി അംഗങ്ങളായ ഗായത്രി ഇനായത്ത്, നിമ പോൾ, ദുർഗ നടരാജ്, ബിനോജ് ജോസഫ്, അനൂപ് വർഗീസ്, അലൻ മാത്യു എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.
മാർക്ക് കാർണി, ഡഗ് ഫോർഡ്, പിയർ പൊയ്‌ലീവർ, വി. ഡി. സതീശൻ, റോജി എം. ജോൺ എന്നിവർ സുവർണജൂബിലി ആഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
