പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കില്ല 

OCTOBER 6, 2026, 8:01 AM

തിരുവനന്തപുരം: പൊലീസ് ഹെലികോപ്റ്ററിന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററില്‍ പോയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ലോകയുക്തയെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ലോകയുക്തക്ക് മുന്നിലെത്തിയ രണ്ട് ഹർജികള്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

 കെ.എം. ഷാജഹാന്റെ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.   നിലവിലെ കരാര്‍ പ്രകാരം പ്രതിമാസം 25 മണിക്കൂര്‍ പറക്കലിന് 80 ലക്ഷം രൂപയാണ് വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതവും നല്‍കണം.

vachakam
vachakam
vachakam

ഇനി ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ലെങ്കിലും വാടക നല്‍കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ കരാര്‍ പുതുക്കണമെന്ന് ഡിജിപി ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് ചെലവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.  നേരത്തെ പവന്‍ ഹന്‍സുമായിട്ടായിരുന്നു സര്‍ക്കാരിന്റെ കരാര്‍. പിന്നീട് ചിപ്‌സണ്‍ ഏവിയേഷനുമായി കരാറിൽ ഒപ്പുവെച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam