ഫോമാ ഹൗസിങ് പ്രോജക്ട്: പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിൽ ആദ്യ വീടിന്റെ തറക്കല്ലിട്ടു

FEBRUARY 18, 2025, 9:35 PM

കൊച്ചി: നോർത്ത് അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ 2024 -'26 ഭരണ സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ നിർധനരായ ഭവനരഹിതർക്ക് നിർമിച്ച് നൽകുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ കർമം 17-ാം തിയതി തിങ്കളാഴ്ച രാവിലെ 9.30ന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ നിർവഹിച്ചു.  

നിർധനരും നിരാലംബരുമായവരെ ചേർത്ത് പിടിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഫോമ നടത്തി വരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഹൗസിങ് പ്രോജക്ട് എന്നും കൂടുതൽ വീടുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി അർഹതപ്പെട്ടവർക്ക് നിർമിച്ച് നൽകുമെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു.


vachakam
vachakam
vachakam

തറക്കല്ലിടൽ ചടങ്ങിൽ ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ, മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. യു.ഡി.എഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ. റെജി തോമസ്, കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ഡി.സി.സി സെക്രട്ടറി മാത്യു ചാമത്തിൽ, മുല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജ്ഞാനമണി മോഹനൻ, കല്ലൂപ്പാറ പഞ്ചായത്ത് മെമ്പർമാരായ സൂസൻ തോമസ്, റെജി ചാക്കോ, കോ -ഓർഡിനേറ്റർ അനിൽ തോമസ്, രാജൻ യോഹന്നാൻ, സാം മത്തായി, ഡെന്നിസ്, ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ഫോമാ ഹൗസിങ് പ്രോജക്ടിന്റെ ഗുണഭോക്താക്കൾക്ക് ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ എല്ലാ ഭാവുകങ്ങളും നേർന്നു.

ഫോമാ ന്യൂസ് ടീം

vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam