കൊച്ചി: കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജേഴ്‌സണന്റെ അക്കൗണ്ടില്‍ 84 ലക്ഷം രൂപ.
ഇന്നും ഇന്നലെയുമായി ജേഴ്‌സണിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ചെറുതും വലുതുമായ 74 മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.
വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ജേഴ്‌സണിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളിലായി 84 ലക്ഷം രൂപയുള്ളതായി കണ്ടെത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ സ്വന്തമാക്കിയിട്ടുള്ള വസ്തുവകകളുടെ രേഖകള്‍ പരിശോധിക്കുകയാണെന്നും വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ ജേഴ്‌സണിനെതിരെ അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. പരിധിയിലധികം മദ്യം വീട്ടില്‍ സൂക്ഷിച്ചതിന് അബ്കാരി ആക്ട് പ്രകാരം എളമക്കര പൊലീസാണ് കേസെടുത്തത്. റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം വിജിലന്‍സ് പൊലീസിന് കൈമാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്