എറണാകുളം: കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നു.
കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ സഹോദരി ശാലിനിക്കെതിരെ പരീക്ഷാ തട്ടിപ്പ് അഴിമതിയിൽ സിബിഐ കേസെടുത്തിരുന്നു.
കഴിഞ്ഞ 15-ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിരുന്നു. അതേ ദിവസം കൂട്ട ആത്മഹത്യ നടന്നതെന്നാണ് സംശയം. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ശാലിനി ഒന്നാം റാങ്ക് നേടിയിരുന്നു.
ഇന്നലെയായിരുന്നു എറണാകുളം കാക്കനാട് സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറെയും സഹോദരിയെയും അമ്മയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അസി.കമ്മിഷണർ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരാണ് മരിച്ചത്. കാക്കനാട് വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്