പകുതി വില തട്ടിപ്പ്: എൻജിഒ കോൺഫെഡറേഷൻ അംഗം ഷീബ സുരേഷിന്റെ വീട് ഇഡി സീൽ ചെയ്തു

FEBRUARY 20, 2025, 4:09 AM

ഇടുക്കി: പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീൽ ചെയ്തു. തട്ടിപ്പിൽ ഇഡി സ്വമേധയാ കേസെടുത്തു.

ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് ഇ ഡി സീൽ ചെയ്തത്. കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റും മഹിള കോൺ​ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ് ഷീബ സുരേഷ്.

ഷീബ നിരവധി പേരെ പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്തതായി റിപ്പോർട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതോടെ ഷീബ സുരേഷ് വിദേശത്തേക്ക് പോയിരുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളുടെ ചുമതല ഷീബയ്ക്കായിരുന്നു എന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

തൊടുപുഴ, കോലാപ്പൂർ കേന്ദ്രീകരിച്ച് ഒരു എൻജിഒ രൂപീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ എൻജിഒയുടെ കീഴിൽ, സംസ്ഥാനത്തുടനീളം വിവിധ പേരുകളിൽ 64 സീഡ് സൊസൈറ്റികൾ രൂപീകരിച്ച് പദ്ധതി നടപ്പിലാക്കി. പ്രതിനിധികൾ ഉൾപ്പെടെയുള്ള ആളുകളെ മുന്നില്‍ നിര്‍ത്തി സാധാരണക്കാരുടെ വിശ്വാസമാര്‍ജ്ജിക്കുകയായിരുന്നു..

നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്ന പേരിൽ കൂട്ടായ്‌മ രൂപീകരിച്ചായിരുന്നു അനന്തു കൃഷ്ണന്റെ പകുതി വില തട്ടിപ്പ്‌. പ്രധാന കമ്പനികൾ നിർബന്ധപൂർവം ചെലവഴിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട്‌ (സിഎസ്‌ആർ) ഉപയോഗിച്ച്‌ പകുതിവില സബ്‌സിഡി നൽകുമെന്നും ബാക്കി തുക ഗുണഭോക്താവ്‌ അടച്ചാൽ ഇരുചക്രവാഹനം, ലാപ്‌ടോപ്പ്‌, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്നുമായിരുന്നു വാഗ്‌ദാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam