തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോളജ് വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ.
പീഡനവിവരം മറച്ചുവെച്ചതിനാണ് വൈസ് പ്രിൻസിപ്പൽ പിടിയിലായത്.
വിദ്യാർഥികളായ മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് ഷമീർ, വൈസ് പ്രിൻസിപ്പൽ മുഹമ്മദ് റഫീക്ക് എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരം കല്ലമ്പലത്തെ സ്വകാര്യ കോളജ് ഹോസ്റ്റലിലാണ് സീനിയർ വിദ്യാർഥികൾ 13കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കേസിൽ ആകെ ഏഴ് പേരാണ് അറസ്റ്റിലായത്. മറ്റ് നാലു പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്