ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളവും തമിഴ്‌നാടും സ്‌കൂൾ കുട്ടികളെ പോലെ തല്ലുകൂടുകയാണെന്ന് സുപ്രീം കോടതി.
അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉന്നയിച്ച വിവിധ ആവശ്യങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി പുതിയ മോണിറ്ററിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ചു. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കണമെന്നും സുപ്രീം കോടതി മോണിറ്ററിംഗ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. തർക്കത്തിലുള്ള വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി മോണിറ്ററിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട 2014 ലെ ഭരണഘടനാ ബെഞ്ച് ഉത്തരവ് നടപ്പിലാക്കാൻ നിർദ്ദേശിക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇരുസംസ്ഥാനങ്ങളെയും സുപ്രീം കോടതി വിമർശിച്ചത്.
മരം മുറിക്കാൻ അനുവദിക്കുന്നില്ല, മെറ്റല്‍ ബോട്ടുകള്‍ക്ക് അനുമതി നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവർ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ ആവശ്യങ്ങളില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാണോ എന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു. തുടർന്നാണ് കേസില്‍ കേരളവും തമിഴ്നാടും സ്കൂള്‍ കുട്ടികളെ പോലെ തല്ല് കൂടുന്നുവെന്ന് കോടതി നിരീക്ഷിച്ചത്.
മരം മുറിക്കാനുള്ള അനുമതി, അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കല്‍, കൂടുതല്‍ ബോട്ട് സർവീസ് അനുവദിക്കല്‍ തുടങ്ങിയ തമിഴ്നാടിൻറെ ആവശ്യങ്ങള്‍ ഉടൻ പരിഗണിക്കാൻ പുതിയ മേല്‍നോട്ട സമിതിയോട് സുപ്രീം കോടതി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്