ഓർമ്മ ഇന്റർനാഷണലിന് പുതിയ ഗ്ലോബൽ വൈസ് പ്രസിഡന്റുമാർ

FEBRUARY 20, 2025, 8:35 AM

ഫിലാഡൽഫിയ: രണ്ടായിരത്തി ഒൻപതിൽ ഫിലാഡൽഫിയയിൽ തുടക്കം കുറിച്ച് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പന്തലിച്ചിരിക്കുന്ന ഓർമ ഇന്റർനാഷണലിന് പുതിയ ഗ്ലോബൽ വൈസ് പ്രെസിഡന്റുമാർ.

സി.എ അനു എവിലിൻ (അബുദാബി), ജോർജ് ഫിലിപ്പ് (ന്യൂസിലാന്റ്), ടോജു അഗസ്റ്റിൻ
(ഓസ്‌ട്രേലിയ), മനോജ് വട്ടക്കാട്ട് (കാനഡ), അറ്റോർണി ജേക്കബ് കല്ലൂരാൻ (അമേരിക്ക),
നവീൻ ഷാജി (ദുബായ്), ജെയിംസ് കരീക്കക്കുന്നേൽ (സൗദി അറേബ്യ), ബേബി മാത്യു (തായ്
ലൻഡ്), സഞ്ജു സാംസൺ (സിംഗപ്പൂർ), ചെസ്സിൽ ചെറിയാൻ (കുവൈറ്റ്), മാത്യു അലക്‌സാïർ (യു.കെ), കെ.ജെ. ജോസഫ് (ഇന്ത്യ), എന്നിവരാണ് ഗ്ലോബൽ വൈസ് പ്രസിഡന്റുമാർ.
പുതിയ വൈസ് പ്രസിഡന്റുമാരെ ഓർമ്മ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, സെക്രട്ടറി

ക്രിസ്റ്റി എബ്രഹാം, ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ജോസ് തോമസ് ( ടാലെന്റ്‌റ് ഫോറം), വിൻസെന്റ് ഇമ്മാനുവേൽ (പബ്ലിക് അഫേഴ്‌സ് ), ജോസ് കുന്നേൽ (ലീഗൽ സെൽ), അരുൺ കോവാട്ട് (മീഡിയ സെൽ), ജോർജ്  നടവയൽ (മുൻ പ്രസിഡന്റ്), ഷാജി ആറ്റുപുറം (ഫിനാൻസ് ഓഫീസർ) എന്നിവർ അഭിനന്ദിച്ചു സംസാരിച്ചു.

vachakam
vachakam
vachakam

വിദേശ മലയാളികൾക്ക് സാംസ്‌കാരിക വേദികൾ ഒരുക്കികൊണ്ടും, അവരുടെ സാമൂഹിക പ്രശ്‌നങ്ങളിൽ ശക്തമായി ഇടപെട്ടുകൊണ്ടും, കുടുംബ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് അവരെ ഒരു കുടകീഴിൽ അണിനിരത്തുകയാണ് ഓവർസീസ് റസിഡന്റ് മലയാളീ അസോസിയേഷൻ അഥവാ ഓർമ ചെയ്യുന്നത്. ഓർമ അന്താരാഷ്ട്ര പ്രസംഗമത്സരത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ കുടിയേറിയ ഒരു മലയാളി സംഘടനയാണ് ഓർമ ഇന്റർനാഷണൽ. പത്തുലക്ഷം രൂപയുടെ സമ്മാനങ്ങളോടൊപ്പം, പലഘട്ടങ്ങളിലായി, പബ്ലിക് സ്പീക്കിംഗ് പരിശീലന പരമ്പര നൽകിക്കൊണ്ടു പ്രസംഗമത്സരം നടത്തുന്ന ആദ്യത്തെ സംഘടനയെന്ന ബഹുമതിയും ഓർമ്മയ്ക്ക് മാത്രം അവകാശപ്പെടാവുന്നതാണ്.

ഒന്നാം സീസണിൽ 428 പേരും, രïാം സീസണിൽ 1467 പേരും പങ്കെടുത്ത മൂന്നു ഘട്ടങ്ങളിലായി
നടക്കുന്ന മത്സരങ്ങളുടെ വിജയികൾക്കായി മൂന്നാം സീസണിലും പത്ത് ലക്ഷം രൂപയുടെ ക്യാഷ്
അവാർഡുകളാണ് കാത്തിരിക്കുന്നത്. 2025 ജനുവരി 26 മുതൽ ഓഗസ്റ്റ് 9 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് 8,9 തിയതികളിൽ പാലായിൽ വെച്ച് ഗ്രാൻഡ്
ഫിനാലെ നടത്തപ്പെടും. ഒന്നാം റൗïിൽ തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ മത്സരാർത്ഥികൾക്കും പ്രസംഗപരിശീലനം നൽകിയതിന് ശേഷം മത്സരത്തിന് തയ്യാറാക്കുന്ന മറ്റൊരു സംഘടന ഇല്ലെന്നു തന്നെ പറയാം.

വിജയികൾക്ക് സിവിൽ സർവ്വീസ് പരിശീലനം ലഭിക്കുന്നതിനായുള്ള സ്‌കോളർഷിപ്പും ഓർമ്മയുടെ സംഘാടകർ ഇന്ത്യയിലെ തന്നെ പ്രശസ്തമായ വേദിക് സിവിൽ സർവ്വീസ് ട്രെയിനിങ്ങ് അക്കാദമി വഴി ഒരുക്കി നൽകുന്നു. ജനുവരി 26 മുതൽ മാർച്ച് 26 വരെ നീïുനിൽക്കുന്ന ആദ്യഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ജൂനിയർ - സീനിയർ ക്യാറ്റഗറികളിലെ ഇംഗ്ലീഷ് - മലയാളം വിഭാഗം വിദ്യാർത്ഥികളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം വിദ്യാർത്ഥികൾക്ക് രïാംഘട്ട മത്സരത്തിൽ പങ്കെടുക്കാം.

vachakam
vachakam
vachakam

മത്സരവും പരിശീലന പരിപാടികളും തികച്ചും സൗജന്യമാണ്. കഴിഞ്ഞ സീസണുകളിൽ ചെയ്തിരുന്നത് പോലെ ഗൂഗിൾ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചയക്കുകയാണ് മത്സരത്തിൽ
പങ്കെടുക്കുന്നതിനുള്ള ആദ്യപടി. രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ തന്നെ സീനിയർ, ജൂനിയർ, ഇംഗ്ലീഷ്, മലയാളം മത്സരാർത്ഥികൾ ലോക സമാധാനം (World Peace) എന്ന വിഷയത്തെക്കുറിച്ച് മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വീഡിയോ ഗൂഗിൾഫോമിലൂടെ അപ്ലോഡ് ചെയ്യണം.
ഗൂഗിൾ ഫോമിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ സാധിക്കാത്ത പക്ഷം [email protected] എന്ന ഈമെയിലിൽ അയച്ചു നൽകാവുന്നതാണ്. വീഡിയോയുടെ തുടക്കത്തിൽ തന്നെ മത്സരാർത്ഥി പേര് കൃത്യമായി പറയണം. കൂടുതൽ വിവരങ്ങൾക്ക് www.ormaspeech.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam