ജോർജിയയിലെ മുൻ സെനറ്റർ ഡേവിഡ് പെർഡ്യൂ ചൈനയിലെ അംബാസഡർ

APRIL 30, 2025, 12:29 AM

വാഷിംഗ്ടൺ: യുഎസ് സെനറ്റ്, മുൻ സെനറ്റർ ഡേവിഡ് പെർഡ്യൂവിനെ ചൈനയിലേക്കുള്ള അംബാസഡറായി തെരഞ്ഞെടുത്തു ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ പുനർനിർവചിക്കാൻ ഭീഷണിയാകുന്ന ഒരു താരിഫ് തർക്കത്തിൽ യുഎസും ചൈനയും കുടുങ്ങിക്കിടക്കുന്നിനിടയിലാണ് പെർഡ്യൂവിന്റെ നിയമനം. 

ജോർജിയയിൽ നിന്ന് ഒരു തവണ യുഎസ് സെനറ്ററായി സേവനമനുഷ്ഠിച്ച റിപ്പബ്ലിക്കൻ അംഗമായ പെർഡ്യൂ, ചില ഡെമോക്രാറ്റിക് അംഗങ്ങളുടെ കൂടി പിന്തുണയോടെ 6729 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു.

'ചൈനയോടുള്ള നമ്മുടെ സമീപനം സൂക്ഷ്മവും പക്ഷപാതരഹിതവും തന്ത്രപരവുമായിരിക്കണം,' പെർഡ്യൂ പറഞ്ഞു. ഡിസംബറിൽ പെർഡ്യൂവിനെ തിരഞ്ഞെടുത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ 145% തീരുവ ചുമത്തി. യുഎസ് ഉൽപ്പന്നങ്ങൾക്ക് 125% തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. ഈ വ്യാപാര യുദ്ധത്തിൽ ഉടനടി ഒരു കുറവും വരാനുള്ള സാധ്യതയില്ല. 

vachakam
vachakam
vachakam

ഉയർന്ന താരിഫുകൾ ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് സുസ്ഥിരമായിരിക്കില്ലെന്നും ബീജിംഗിനെ ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരാമെന്നും ട്രംപ് ഭരണകൂടം കരുതുന്നു. 'അവസാനം വരെ പോരാടാൻ' പ്രതിജ്ഞയെടുത്തു നിൽക്കുകയാണ് ചൈനീസ് ഭരണകൂടം. 

ആഭ്യന്തര വിപണി വികസിപ്പിക്കുന്നതിനും യുഎസിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ചൈന ആഭ്യന്തര നയങ്ങൾ പുനഃക്രമീകരിക്കുകയാണ്. ഇത്തരത്തിൽ അമേരിക്കയുടെ ആഗോള ആധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒരു ചൈനയിലേക്കാണ് പെർഡ്യൂ എത്തുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam