തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പേര് കേന്ദ്രത്തിന് നൽകിയിരുന്നു എന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ.
കേന്ദ്രത്തിന് നൽകിയ പട്ടികയിൽ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നെന്നും പട്ടിക പരിശോധിച്ച് വേദിയിൽ ഇരിക്കുന്നവരുടെ പേരും പ്രസംഗിക്കുന്നവരുടെ പേരും നിർദേശിക്കുക പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് എന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി വാസവൻ പറഞ്ഞു.
ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി, സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, തുറമുഖ മന്ത്രി, മന്ത്രി വി ശിവൻകുട്ടി, ജി ആർ അനിൽ, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ്, ശശി തരൂർ എം പി, ആര്യ രാജേന്ദ്രൻ, ഗൗതം അദാനി തുടങ്ങിയവരുടെ പേരുകളാണ് കേന്ദ്രത്തിന് അയച്ചിരുന്നതെന്നും വി എൻ വാസവൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്