തൃശൂർ: ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതിചേർത്ത മരുമകളുടെ സഹോദരി കാലടി മറ്റൂർ വരയിലാൻ ലിവിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.
ദുബായിലുള്ള ലിവിയയെ ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ നീക്കം.
ലിവിയയുടെ നിർദേശപ്രകാരമാണു പ്രവർത്തിച്ചതെന്നു ഒന്നാം പ്രതി നാരായണദാസ് കഴിഞ്ഞ ദിവസം മൊഴിനൽകിയിരുന്നു. ഷീലയുടെ സ്കൂട്ടറിൽ ലഹരി സ്റ്റാംപ് ഉണ്ടെന്ന വിവരം താനാണ് എക്സൈസിനെ വിളിച്ചറിയിച്ചതെന്നും നാരായണദാസ് സമ്മതിച്ചു.
ബെംഗളൂരുവിൽ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്ന ലിവിയ, അവിടെയുണ്ടായിരുന്ന ആഫ്രിക്കക്കാരിൽനിന്നാണ് ലഹരി സ്റ്റാംപ് വാങ്ങിയതെന്ന് അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി.കെ.രാജു പറഞ്ഞു.
കേസിൽ ഷീലയുടെ മകൻ സംഗീതിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. സംഗീതിനോടു ചോദ്യംചെയ്യലിനു ഹാജരാകാൻ പലവട്ടം നിർദേശം നൽകിയെങ്കിലും എത്തിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്