മംഗളൂരു ആൾക്കൂട്ട കൊല;  20 പേർ അറസ്റ്റിൽ

APRIL 30, 2025, 12:28 AM

മംഗളൂരു: മംഗളൂരു ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 20 പേർ അറസ്റ്റിലായി. 

ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് നടക്കും. മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു.

 രണ്ട് ദിവസം മുൻപാണ് കർണാടകയിലെ മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ട നിലയിൽ അഷ്‌റഫിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൾക്കൂട്ട ആക്രമണമാണ് കൊലപാതത്തിൽ കലാശിച്ചതെന്ന് സ്ഥിരീകരിച്ചത്.

vachakam
vachakam
vachakam

മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരാണ് അബ്ദുൾ ജബ്ബാറിനെ മർദിച്ചത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തർക്കം മർദനത്തിലേക്കും ആൾക്കൂട്ട കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംബ് കൊണ്ടും അബ്ദുൾ ജബ്ബാറിനെ സംഘം പൊതിരെ തല്ലുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് വിവരം.

അഷ്‌റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സഹോദരൻ പ്രതികരിച്ചു. മംഗലാപുരത്ത് നിന്നും പഴയ സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് അബ്ദുൾ ജബ്ബാറിനെന്നും സഹോദരൻ പറഞ്ഞു. രണ്ട് മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്ത് കിടന്നുവെന്നും കുടുംബം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സഹോദരൻ അബ്ദുൾ ജബ്ബാർ പറഞ്ഞു. 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam