ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു

APRIL 30, 2025, 3:50 AM

കൽപ്പറ്റ:  കൽപ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. കൽപ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്.

കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ടു കുട്ടികളും ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് വീട്ടിൽ തീ ആളിപടർന്നു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ വീടിനും വീട്ടിലെ സാധനങ്ങൾക്കും കേടുപാടു സംഭവിച്ചു. വിദ്യാർത്ഥിയുടെ ആരോഗ്യ നില ഗുരുതരമല്ല.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam