ഷിക്കാഗോ: ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാഷണൽ ബിസിനസ് സമ്മേളനത്തിനു മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചർച്ച് വേദിയായി. നവംബർ 2 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30നു ആരംഭിച്ച സമ്മേളനത്തിൽ ഫോമാ ദേശീയ നേതാക്കൾ, ഫോമയുടെ ബിസിനസ്സ് ഫോറം ചെയർമാൻ, ഫോമാ സെൻട്രൽ റീജിയൻ നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു. ജോസ് മണക്കാട്ട്, ഷന മോഹൻ എന്നിവർ പരിപടികൾക്ക് നേതൃത്വം നൽകി.
നാഷണൽ ബിസിനസ് ചെയർമാൻ ബേബി ഊരാളിൽ ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ഫോമാ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫോമാ എക്‌സിക്യൂട്ടിവ് ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ദേശീയ വനിതാ പ്രതിനിധി മഞ്ജു പിള്ള തുടങ്ങിയവർ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു.
ഷിക്കാഗോയിലെ പ്രമുഖ ബിസിനസ് സംരംഭകരായ ജോർജ് മൊളക്കൽ, ടോം സണ്ണി, അബിൻ കുര്യാക്കോസ്, റോബിൻ തോമസ്, അജി മാത്യു, ജോസഫ് കണ്ണൂക്കാടൻ, ഷാൻ കാതലിമുട്ടം, ജെറി തെക്കേൽ, ബിജു കിഴക്കേക്കുറ്റ്, ജോസ് കോലഞ്ചേരി തുടങ്ങിയവർ ബിസിനസ് ആരംഭം, നിർമ്മിത ബുദ്ധി എങ്ങനെ നമ്മുടെ ദൈനം ദിന ജീവിതത്തെ ബാധിക്കുന്നു, പുതിയ നികുതി നിയമങ്ങൾ, സാമ്പത്തിക ആസൂത്രണം എന്നിവയെ സംബന്ധിച്ച് പ്രഭാഷണങ്ങൾ നടത്തി.
ജോൺസൻ കണ്ണൂക്കാടൻ, ഷന മോഹൻ, അച്ചൻകുഞ്ഞു മാത്യു, ജോസ് മണക്കാട്ട്, ജോൺ പാട്ടപ്പതി, ചെയർമാൻ ആന്റോ കവലക്കൽ, ബാബു മാത്യു, ജോസി കുരിശിങ്കൽ, സണ്ണി വള്ളിക്കളം, റീജിയണൽ കോർഡിനേറ്റർ സാബു കട്ടപ്പുറം, രാജൻ തലവടി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ എല്ലാ വിശിഷ്ടാതിഥികൾക്കും ബിസിനസ് സംരംഭകർക്കും സ്‌പോൺസർമാരായ ജോർജ് മൊളക്കൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ചാക്കോച്ചൻ കിഴക്കേക്കുറ്റ്, സജി വർഗീസ്, ടോം സണ്ണി, ടോണി കിഴക്കേക്കുറ്റ്, ജെറിക്‌സ് തെക്കേൽ, സ്റ്റീവ് ക്രിഫേസ്, ഫാമിലി ഡെന്റൽ ആൻഡ്രൂ & ജോസഫ് ചാമക്കാല, ജോസഫ് & നിഷ കിടങ്ങയിൽ, ബാബു മാത്യു, നാൻസി നൊവാക്, തോമസ് കരികുളം, കൈരളി ഫുഡ്‌സ്, ആഗ്‌നെസ് മാത്യു, സിറിയക് കൂവക്കാട്ടിൽ, ഷോൺ അച്ചേട്ട് എന്നിവർക്കും പങ്കെടുത്ത എല്ലാ മലയാളി സുഹൃത്തുക്കൾക്കും കൃതജ്ഞത രേഖപ്പെടുത്തി. മനോഹരമായി ഈ സമ്മേളനം സംഘടിപ്പിച്ചതിന് ഫോമാ ദേശീയ നേതൃത്വം സെൻട്രൽ റീജിയന്റെ ചുമതലക്കാരെ പ്രത്യേകം അഭിനന്ദിച്ചു.
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
