മുംബൈ: ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ മിന്നും വിജയത്തിന് ടാറ്റയുടെ കിടിലൻ സമ്മാനം. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ സ്യുവി സിയറ ടീം അംഗങ്ങൾക്ക് സമ്മാനിക്കും. സിയേറയുടെ എക്സ്‌ക്ലൂസീവ് ആദ്യ ബാച്ചാണ് ടീമിന് സമ്മാനിക്കുകയെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തിന്റെ പ്രശസ്തി ഉയർത്തിയ ടീമിന്റെ അടങ്ങാത്ത ആവേശത്തെയും മഹത്തായ സംഭാവനകളെയും ത്യാഗങ്ങളെയും ടാറ്റ അംഗീകരിക്കുന്നു.
ടീമിലെ ഓരോ അംഗത്തിനും സിയറയുടെ ഏറ്റവും ഉയർന്ന മോഡൽ ആണ് കമ്പനി സമ്മാനിക്കുന്നത്. ഐതിഹാസിക തിരിച്ചുവരവ് നടത്തുന്ന ടാറ്റാ സിയേറയെപ്പോലെ, ഈ ചാമ്പ്യന്മാരും അതിജീവനത്തിന്റെയും കരുത്തിന്റെയും ഒരു യഥാർഥ ഇതിഹാസത്തിന്റെ പ്രതീകമാണ്. ടീമിന്റെ പ്രചോദനാത്മകമായ യാത്രയ്ക്കുള്ള ഹൃദയംഗമമായ ആദരവാണിത്', കമ്പനി വ്യക്തമാക്കി.
1990 കളിൽ ടാറ്റയുടെ എസ് യുവി പാരമ്പര്യത്തെ നിർവചിച്ച സിയറ നവംബർ 25-ന് ഐതിഹാസികമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ആദ്യം ഇന്റേണൽ കംമ്പസ്റ്റിൻ എൻജിൻ (ഐസിഇ) പതിപ്പാണ് അവതരിപ്പിക്കുക. പിന്നാലെ തന്നെ ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പുമാണ് നിരത്തുകളിലേക്ക് എത്തുന്നത്.
പുതിയ സിയറ, യഥാർത്ഥ മോഡലിനെ ഒരു ആരാധനാപാത്രമാക്കിയ റെട്രോ-പ്രചോദിത ബോക്‌സി ഡിസൈൻ നിലനിർത്തുന്നു. അതേസമയം കൂടുതൽ പ്രായോഗികതയ്ക്കായി സമകാലിക അഞ്ച്-ഡോർ ലേഔട്ട് സ്വീകരിക്കുന്നു. സിലൗറ്റ്, ഉയരമുള്ള ബോണറ്റ്, വൃത്തിയുള്ളതും നിവർന്നുനിൽക്കുന്നതുമായ പിൻഭാഗം എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
