തിരുവനന്തപുരം: ജവാൻ മദ്യ ഉൽപാദനം നിലച്ചതിൽ അട്ടിമറി സാധ്യത അടക്കം അന്വേഷിക്കുന്നുവെന്ന് എക്സൈസ് മന്ത്രി എം ലിജു.
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻ്റ് കെമിക്കൽസിൽ രണ്ടാഴ്ചയോളം സർക്കാർ മദ്യമായ ജവാൻ റമ്മിൻ്റെ ഉൽപാദനം നിലച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. പാക്കിങ് വസ്തുക്കളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടിയായിരുന്നു ഉൽപാദനം നിർത്തിവെച്ചത്.
ഒരു ദിവസം പന്ത്രണ്ടായിരത്തോളം കുപ്പിയുടെ ഉൽപാദമാണ് നിലച്ചിരുന്നത്. ഉൽപാദനം നിലച്ചുവെന്നത് യാഥാർത്ഥ്യമാണെന്നും വിവരം ലഭിച്ചയുടൻ യോഗം വിളിച്ചുചേർത്ത് വിഷയം വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
ജവാൻ ഉൽപാദനം നടക്കാത്തതിനെ തുടർന്ന് മറ്റ് മദ്യക്കമ്പനികൾക്ക് നേട്ടമുണ്ടായോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ച ഉണ്ടായെന്നും നികുതി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
750 മില്ലി ബോട്ടിലിൻ്റെ ദൗർലഭ്യതയ്ക്ക് കാരണം ടെൻഡർ കാലാവധി കഴിഞ്ഞതാണ്. ഇപ്പോൾ ടെൻഡർ നടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിൽ തന്നെ 750 മില്ലി ബോട്ടിൽ ലഭ്യത ഉറപ്പുവരുത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
