വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലില്‍ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

JUNE 26, 2026, 2:48 AM

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ വാട്ടര്‍ ബോട്ടിലില്‍ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 

 മദ്യപാനം സ്‌കൂളിന് സമീപത്തെ പുഴക്കരയില്‍ വെച്ചാണ് നടത്തുന്നത്. രുചിച്ചു നോക്കാനായി മറ്റ് കുട്ടികള്‍ക്കും നല്‍ക്കാറുണ്ട്.

ഇന്റര്‍വെല്‍ സമയത്താണ് മദ്യപിക്കുന്നത്. മദ്യപിച്ചു കഴിഞ്ഞാല്‍ ക്ലാസില്‍ കിടന്നുറങ്ങും. മദ്യപിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്നാണ് നടക്കുന്നത്. ആംഗ്യ ഭാഷയില്‍ മദ്യത്തെ കുറിച്ച് സംസാരിക്കും. മദ്യപിക്കുന്ന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തും. സ്‌കൂളിന്റെ ബാത്‌റൂമില്‍ വച്ചും മദ്യപിക്കാറുണ്ട്. മദ്യം കൊണ്ടുവരുന്നത് ഒരു കുട്ടി മാത്രമാണ്. മറ്റ് ക്ലാസ്സുകളിലെ കുട്ടികള്‍ക്കും മദ്യം നല്‍കിയിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു.

vachakam
vachakam
vachakam

താമരശ്ശേരിയില്‍ സ്‌കൂളില്‍ വാറ്റ് ചാരായവുമായെത്തിയെ കുട്ടിയെ രണ്ടാനച്ഛന്‍ കാരിയറായി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രഹസ്യകേന്ദ്രങ്ങളില്‍ നിന്ന് മദ്യം കടത്താന്‍ ഉപയോഗിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്. കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു.

പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കുട്ടിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തിരുന്നതാണ്. എന്ത് പ്രശ്‌നമുണ്ടായാലും പൊലീസിനെ അറിയിക്കണമെന്ന് പറഞ്ഞ് പൊലീസ് കുട്ടിക്ക് നമ്പര്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam