തിരുവനന്തപുരം: പരീക്ഷ ഭവനിലെ ലാന്റ് ഫോൺ ലഭിക്കുന്നില്ലെന്ന പരാതിക്ക് ശാശ്വത പരിഹാരം. പരീക്ഷാ ഭവനിൽ മൊബൈൽ ഫോൺ സൗകര്യം ഏർപ്പെടുത്തി.
പൊതു ജനങ്ങൾക്ക് ഇനി മുതൽ പരീക്ഷ ഭവനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് 9188946114, 9188946115 എന്നീ മൊബൈൽ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
പരീക്ഷ ഭവനിൽ മിന്നൽ പരിശോധന നടത്തിയ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷ ഭവനിലെ ലാന്റ് ഫോൺ പ്രവർത്തിക്കാത്തത് നേരിട്ട് മനസിലാക്കിയതിനെ തുടർന്ന് മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
