കാമുകിയുമായി ഭര്‍ത്താവിനെ പൊക്കി; നടുറോഡിലിട്ട് പൊതിരെ തല്ലി ഭാര്യ; ദൃശ്യങ്ങൾ വൈറൽ

JUNE 25, 2026, 10:32 PM

ജയ്പൂർ: കാമുകിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഭർത്താവിനെ ഭാര്യ നടുറോഡിൽ കയ്യോടെ പിടികൂടി മർദിച്ചു. ജയ്പൂരിലെ തിരക്കേറിയ ടോങ്ക് റോഡിൽ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷന് സമീപമാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭർത്താവിനെയും കൂടെയുണ്ടായിരുന്ന സ്ത്രീയേയും യുവതി പരസ്യമായി  മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ബൈക്കിൽ പോകുന്നത് കണ്ട ഭാര്യ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന സ്ത്രീയുടെ തലമുടിയിൽ കുത്തിപ്പിടിച്ച് മർദിക്കാൻ തുടങ്ങിയതോടെ ഭർത്താവ് ഇടപെട്ടു. ഇതോടെ പ്രകോപിതയായ ഭാര്യ ദേഷ്യം മുഴുവൻ ഭർത്താവിന് നേരെ തിരിച്ചു. ഭർത്താവിന്റെ മുഖം നാട്ടുകാർ കാണാനായി ഇയാളുടെ ഹെൽമറ്റ് വലിച്ചൂരിയ ശേഷമായിരുന്നു മർദനം. ചുറ്റുംകൂടിയ യാത്രക്കാർ യുവതിയെ പ്രോത്സാഹിപ്പിക്കാൻ കൂടിയായതോടെ രംഗം കൂടുതൽ വഷളായി.

ഭർത്താവ് തന്നിൽ നിന്ന് അകലം പാലിക്കാൻ തുടങ്ങിയതോടെ സംശയം തോന്നി പിന്തുടർന്നതാണെന്നും അങ്ങനെയാണ് ഇരുവരെയും കയ്യോടെ പിടികൂടിയതെന്നും യുവതി നാട്ടുകാരോട് വിളിച്ചുപറഞ്ഞു. കൂടെയുള്ള സ്ത്രീയുമായി ഭർത്താവിന് അവിഹിതബന്ധമുണ്ടെന്നും ഇയാൾ തന്നെ ദിവസവും വീട്ടിൽ മർദിക്കാറുണ്ടായിരുന്നുവെന്നും യുവതി പരസ്യമായി തുറന്നടിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

vachakam
vachakam
vachakam

വിഡിയോ സൈബറിടത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് ബജാജ് നഗർ എസ്.എച്ച്.ഒ രാംധൻ മീണ വ്യക്തമാക്കി. സംഭവത്തിൽ ഇതുവരെ ഇരുപക്ഷത്തുനിന്നും പോലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എസ്.എച്ച്.ഒ അറിയിച്ചു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam