ഗ്രാൻഡ് മുഫ്തിയുടെ 'ഉത്തരവാദിത്ത എ ഐ പ്രോജക്ട്'; പിന്തുണ അറിയിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം

SEPTEMBER 14, 2026, 11:28 AM

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങളുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗത്തിനും നിർവഹണത്തിനുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ച 'റെസ്‌പോൺസിബിൾ ഐഐ പ്രോജക്ടിന് പിന്തുണ നൽകി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം. ഇന്നലെ മർകസ് ദീവാനിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സംബന്ധിച്ച കൂടിക്കാഴ്ചയിലാണ് ഉത്തരവാദിത്ത എഐക്കായി സമഗ്രമായ ഒരു ആഗോള ഇസ്‌ലാമിക ചട്ടക്കൂട് വികസിപ്പിക്കുന്ന പദ്ധതി ഗ്രാൻഡ് മുഫ്തി അവതരിപ്പിച്ചത്.

പദ്ധതിക്ക് തന്റെ പിന്തുണയും ആശംസയും അറിയിച്ച അൻവർ ഇബ്‌റാഹീം ആധുനിക സാങ്കേതിക വിദ്യകളിൽ പണ്ഡിതർ ഇടപെടുന്നതും അഭിമുഖീകരിക്കുന്നതും വലിയ മുന്നേറ്റങ്ങൾക്ക് നിദാനമാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. കൂടിക്കാഴ്ചക്ക് ശേഷമുള്ള പൊതുപരിപാടിയിലെ പ്രസംഗത്തിനിടെ ഉത്തരവാദിത്ത എഐ പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അൻവർ ഇബ്‌റാഹീം പറഞ്ഞു. വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ പലപ്പോഴും കൊളോണിയൽ ഘടനകൾ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, സാങ്കേതികവിദ്യ മാനവികതയുടെ നന്മയ്ക്കായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ധാർമികമായ ഒരു സംവിധാനം നിർമിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു.

മർകസിന്റെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും വൈജ്ഞാനിക പാരമ്പര്യവും പണ്ഡിത കൂട്ടായ്കമകളുടെ പ്രാഗത്ഭ്യവും പ്രയോജനപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ സർവ മേഖലകളിലും എഐക്ക് വലിയ സാധ്യതകളുള്ളപ്പോഴും തെറ്റായ വിവരങ്ങൾ പ്രചരിക്കുക, വ്യവസ്ഥാപിത പക്ഷപാതങ്ങൾ, അൽഗോരിതമിക് വിവേചനം തുടങ്ങിയ ഗുരുതരമായ അപകടസാധ്യതകൾ മുന്നിൽ കണ്ടാണ് ഇസ്‌ലാമിക മൂല്യങ്ങളിലധിഷ്ഠിതമായ എഐ പ്രോജക്ടിന് ഗ്രാൻഡ് മുഫ്തി പദ്ധതിയിടുന്നത്. വിശ്വാസ്യത, സത്യസന്ധത, ഉത്തരവാദിത്തം, ദ്രോഹം തടയൽ, വിശുദ്ധി, പൊതുജന നന്മ, നീതി, സ്വാതന്ത്ര്യം തുടങ്ങിയ പ്രധാന ധാർമിക തത്വങ്ങളിലൂന്നി കൃത്രിമബുദ്ധിയുടെ വികസനം സാധ്യമാക്കാൻ ഈ പദ്ധതി ആഹ്വാനം ചെയ്യുന്നു.

vachakam
vachakam
vachakam

പദ്ധതിയുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി മലേഷ്യൻ സർക്കാർ ഫോറങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളുമായും പണ്ഡിതവൈജ്ഞാനിക കൂട്ടായ്മകളുമായും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഓഫീസ് സഹകരണത്തിലെത്തും. പ്രായോഗിക മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനും, മതപരമായ അറിവുകളിൽ എഐ പങ്കാളിത്തം നിരീക്ഷിക്കുന്നതിനും സാങ്കേതിക ധാർമികതയെക്കുറിച്ചുള്ള ആഗോള സംവാദങ്ങൾക്ക് സംഭാവന നൽകുന്നതിനുമായി പണ്ഡിതന്മാർ, ശാസ്ത്രജ്ഞർ, നിയമ വിദഗ്ദ്ധർ, നയരൂപീകരണ വിദഗ്ദ്ധർ തുടങ്ങിയവരുമായി സഹകരിച്ചാണ് 'റെസ്‌പോൺസിബിൾ ഐഐ പ്രോജക്ട് ' നടപ്പിലാക്കുക.

കൂടിക്കാഴ്ചയിൽ മലേഷ്യൻ പ്രധാനമന്ത്രിക്കും ഗ്രാൻഡ് മുഫ്തിക്കും പുറമെ മലേഷ്യൻ വ്യവസായവ്യാപാരനിക്ഷേപക വകുപ്പ് മന്ത്രി ജൗഹരി ബിൻ അബ്ദുൽ ഗനി, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് ക്വലാലംപൂർ എക്‌സിക്യൂട്ടീവ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസ് ബിൻ അബ്ദുല്ല, ഡോ. അഹ്മദ് ഫൈസൽ മുഹമ്മദ്, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, മർകസ് വർക്കിങ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ. റോഷൻ നൂറാനി, ഡയറക്ടർ സി.പി. ഉബൈദുല്ല സഖാഫി, അഡ്വ. തൻവീർ ഉമർ തുടങ്ങിയവർ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam