തൃശൂർ: സംസ്ഥാനപാതയിൽ കാറിടിച്ച് രണ്ട് പ്ലസ് ടു വിദ്യാർഥിനികൾക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂർ പ്ലാഴി-വാഴക്കോട് സംസ്ഥാനപാതയിലാണ് ദാരുണമായ അപകടം നടന്നത്.
കേരള കലാമണ്ഡലത്തിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്ന യുവതി ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം വിട്ട് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ചത്.
പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുള്ളൂർക്കര എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
