മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും ; വിദ്യാഭ്യാസ മന്ത്രി

JUNE 26, 2026, 2:39 AM

പാലക്കാട്: പ്ലസ് വണ്ണിന് മലപ്പുറം, പാലക്കാട് ജില്ലകളിൽ  അധിക സീറ്റും ബാച്ചും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. 

മൂന്നാം അലോട്ട്മെന്‍റിന് ശേഷം പാലക്കാട് മലപ്പുറത്തും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ സർക്കാരാണ് പി എം ശ്രീ യിൽ ഒപ്പിട്ടതെന്നും ഇതിന്‍റെ ജാള്യത മറക്കാനാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു, പിഎം ശ്രീ കരാർ റദ്ധാക്കാൻ കോടതിയെ സമീപിക്കണമോയെന്നത് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്നും ഷംസുദ്ദീൻ അറിയിച്ചു.

vachakam
vachakam
vachakam

കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി എല്ലാ അവകാശങ്ങളും നൽകുന്ന തരത്തിലുള്ള ഒരു കരാറിലാണ് മുൻ സർക്കാർ ഒപ്പുവെച്ചിരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ ഈ കരാർ റദ്ദാക്കാനുള്ള യാതൊരു നിബന്ധനകളുമില്ല- മന്ത്രി പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam