ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്

JUNE 26, 2026, 2:53 AM

കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. 

റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് ട്രെയിൻ തട്ടിയത്. 

vachakam
vachakam
vachakam

 യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസാണ് ഇടിച്ചത്. നാട്ടുകാരാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമീപത്ത് തന്നെ റെയിൽവേ അടിപ്പാത ഉണ്ടെങ്കിലും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇതേ തുടർന്ന് നാട്ടുകാരടക്കം ട്രാക്കിലൂടെയാണ് മറുഭാഗത്ത് എത്താറുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam