കണ്ണൂർ: പിണറായി വിജയനെ കവച്ചുവെയ്ക്കാൻ സിപിഐഎമ്മിൽ ഇന്ന് മറ്റൊരു നേതാവില്ലെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ.
ഒരു തിരുത്തലും പാർട്ടി നടത്തില്ല. കഴിഞ്ഞ സമ്മേളനത്തിൽ തിരുത്തേണ്ടത് നേതൃത്വമാണ് എന്ന് കണ്ടെത്തി, പക്ഷെ ഇന്നും തിരുത്തിയിട്ടില്ല.
സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടു. തിരുത്താൻ പാർട്ടിക്ക് ധൈര്യമുണ്ടോയെന്നും ടി കെ ഗോവിന്ദൻ വെല്ലുവിളിച്ചു. തിരുത്തണമെങ്കിൽ സംസ്ഥാന നേതൃത്വം മാറിനിൽക്കണമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.
താൻ ശരിയായ രീതിയിലാണ് പിണറായിയെ വിലയിരുത്തുന്നത്. ഇന്ന് സിപിഐഎമ്മിലുള്ളത് രണ്ടാം തലമുറ നേതാക്കന്മാരാണ്. നായനാർ, വിഎസ് തലമുറയ്ക്ക് ശേഷമുള്ള തലമുറ. പാർട്ടിയുടെ സംഘടനാപരമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്തുള്ള പരിചയം മൂന്നാം തലമുറയ്ക്ക് ഇല്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.
പാർലമെന്ററി സ്ഥാനമോഹവുമായി എത്തുന്ന പുതിയ തലമുറയുണ്ട്. പാർലമെന്ററി വ്യാമോഹം പാർട്ടിയെ പിടികൂടിയ മാറാ രോഗമാണ്. പാർട്ടി എല്ലാകാലത്തും ഇതുപോലെ നിൽക്കും എന്ന അഭിപ്രായം തനിക്കില്ല. ആദ്യമുണ്ടായിരുന്ന ജന പിന്തുണയോ സംഘടനാ കരുത്തോ ഇന്നില്ല. ചരിത്രത്തിൽ ഏറ്റവും ശോഷിച്ച അവസ്ഥയിലാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
