കൽപ്പറ്റ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ സർക്കാർ നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി സിദ്ദിഖ്. അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ വീട് മന്ത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിയെ സഹായിക്കുന്ന നിലപാട് ഉണ്ടാകില്ലെന്നും നിയമപരമായ എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
കർണാടക സ്വദേശി ഇയാസിന്റെ കുടുംബവുമായി സംസാരിച്ചെന്നും അവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ കർണാടക മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ദേവികയുടേത് അടുപ്പമുള്ള കുടുംബമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മിനി കൂപ്പർ അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. കേസിലെ മുഖ്യപ്രതി സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകൾ ഇടിച്ചുതെറിപ്പിച്ച എയർപോർട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
