നെടുമ്പാശ്ശേരി: മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ മദ്യപിച്ചിരുന്നതായി പരിശോധനാഫലം. കാക്കനാട്ടെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അതേസമയം വാഹനത്തിന്റെ സാങ്കേതിക പരിശോധനാഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. വാഹനങ്ങളുടെ അമിതവേഗതയിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതിയും രംഗത്തെത്തി. അമിതവേഗത കണ്ടെത്താൻ നിലവിലെ ട്രാഫിക് ക്യാമറകൾക്ക് കഴിയുമോയെന്ന് കോടതി ചോദിച്ചു.
വാഹനങ്ങളുടെ വേഗത കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് സംവിധാനം ഒരുക്കണമെന്നും ഗതാഗത വകുപ്പിനോട് നിർദേശിച്ചു. ഇതിനിടെ പ്രതിയെ രക്ഷിക്കാൻ ആലപ്പുഴയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇടപെട്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.
എ. ഷുക്കൂറിനെ ലക്ഷ്യമിട്ടായിരുന്നു ആരോപണം. എന്നാൽ, കേസുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ഫോൺ കോൾ ലിസ്റ്റ് പുറത്തുവിടാൻ തയ്യാറാണെന്നും ഷുക്കൂർ പ്രതികരിച്ചു. സുഹൈൽ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. കൂടുതൽ തെളിവുകൾ ശേഖരിച്ച് പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
