തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതക്കുറവ് തുടരുന്ന സാഹചര്യത്തിൽ ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത.
കേന്ദ്ര വിഹിതത്തിൽ നിന്ന് ഇന്നു മുതൽ ഡിസംബർ 31 വരെ പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതി ലഭിക്കും.
ഉയർന്ന നിരക്കായ യൂണിറ്റിന് 30 രൂപ നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, തൽക്കാലം അത്രയും ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ടതില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാകുന്നത് പരിശോധിക്കാൻ കെഎസ്ഇബി ഡയറക്ടർമാർ വിവിധ സംസ്ഥാനങ്ങളിൽ എത്തി ചർച്ച നടത്തുന്നുണ്ട്.
നിലവിൽ 700 മുതൽ 900 മെഗാവാട്ട് വരെയുള്ള വൈദ്യുതിയുടെ ലഭ്യതക്കുറവാണ് അനുഭവപ്പെടുന്നത്. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭ്യമാകേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാതെ പോയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
