തിരുവനന്തപുരം: യൂട്യൂബർ ഷാജൻ സ്കറിയയ്ക്കെതിരെ നിയമനടപടിയുമായി മുൻ ആരോഗ്യമന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും.
'3000 കോടി കട്ട്, വീണയും ശൈലജയും' എന്ന വ്യാജ വാർത്തയ്‌ക്കെതിരെയാണ് നടപടി. നവംബർ ആറിനാണ് മറുനാടൻ മലയാളി ഈ വാർത്ത പ്രസിദ്ധീകരിച്ചത്.
അപകീർത്തികരമായ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതിന് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും അഭിഭാഷകൻ എ രാജേഷ് മുഖേന ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. ഷാജൻ സ്കറിയയെ ഒന്നാം എതിർകക്ഷിയായും മറുനാടൻ മലയാളിയെ രണ്ടാം എതിർകക്ഷിയായും യൂട്യൂബ് റെസിഡന്റ് ഗ്രീവൻസ് ഓഫീസർ സൂരജ് റാവുവിനെ മൂന്നാം എതിർകക്ഷിയായുമാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അപകീർത്തികരമായ വീഡിയോ ഉടൻ പിൻവലിക്കുക, പരസ്യമായി മാപ്പ് പറയുക, എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽനിന്നും വീഡിയോ നീക്കം ചെയ്യുക, ഇത്തരം പ്രചാരണങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇരുവരും വക്കീൽ നോട്ടീസ് അയച്ചത്.
ഏഴ് ദിവസത്തിനകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉത്തരവാദികളായവർക്കെതിരെ സിവിൽ, ക്രിമിനൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
