ആരതി ഷാ എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം

NOVEMBER 14, 2026, 6:05 PM

(കാലിഫോർണിയ):എൻവിഡിയയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവും ഇന്ത്യൻഅമേരിക്കൻ വംശജയുമായ ആരതി ഷാ നിയമിതയായി. ഫാർമസ്യൂട്ടിക്കൽ, ഡിജിറ്റൽ ഹെൽത്ത്, സൈബർ സുരക്ഷ, ഡാറ്റ അനലിറ്റിക്‌സ് രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ്.

ആരതി എലി ലില്ലി ആൻഡ് കമ്പനിയിൽ ചീഫ് ഇൻഫർമേഷൻ ആൻഡ് ഡിജിറ്റൽ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്.

2020 മുതൽ എൻവിഡിയ ബോർഡിലുള്ള അവർ, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് കണക്കിലും സ്റ്റാറ്റിസ്റ്റിക്‌സിലും ബിരുദവും ബിരുദാനന്തര ബിരുദവും കാലിഫോർണിയ സർവകലാശാലയിൽ നിന്ന് അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സാൻഡോസ് ഗ്രൂപ്പ്, നോർത്ത് വെസ്റ്റേൺ മ്യൂച്വൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ബോർഡുകളിലും അവർ പ്രവർത്തിക്കുന്നുണ്ട്.

vachakam
vachakam
vachakam

എൻവിഡിയയുടെ മുൻ സിഇഒ ജെൻസൺ ഹുവാങ് പദവി ഒഴിഞ്ഞ പശ്ചാത്തലത്തിലും, ചിപ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട് കമ്പനി യു.എസ് കോൺഗ്രസിന്റെ പരിശോധനകൾ നേരിടുന്ന സമയത്തുമാണ് ഈ വാർത്ത പ്രാധാണ്യം നേടുന്നത്.

പി.പി. ചെറിയാൻ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam