ഭാര്യയുടെ പേരിൽ പൊലീസുകാരന്റെ സ്വകാര്യ ബസ് സർവീസ് 

SEPTEMBER 15, 2026, 12:32 AM

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ പേരിൽ  സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി പരാതി. ബെനാമി സർവീസുകൾ ചോദ്യം ചെയ്തയാളുടെ ബസുകൾ ആലപ്പുഴയിൽ അടിച്ചു തകർത്ത കേസിൽ പ്രതിയുമാണ് ഈ പൊലീസുകാരൻ. ഈ ​ഗുണ്ടായിസം കാരണം പൊറുതിമുട്ടിയാണ് മറ്റ് ബസ് ഉടമകൾ പരാതിയുമായി രം​ഗത്ത് വന്നിരിക്കുന്നത്. 

തൃക്കാക്കര എസിപിയുടെ ഡ്രൈവർ ഷെബി എന്ന  ഗോപി ശാന്തിനെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. 

 വൈറ്റില-ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ജയാസ് എന്ന സ്വകാര്യ ബസിന്റെ ഉടമ എഴുപുന്ന സ്വദേശി പ്രജിത തൃക്കാക്കര എസ്പിയുടെ പൊലീസ് ഡ്രൈവർ ഗോപിശാന്തിന്റെ ഭാര്യയാണ്.  

vachakam
vachakam
vachakam

മറ്റ് ബസ് ഉടമകളെ കേസിൽ ഉൾപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും ബസ് ഉടമ സുനിഷിൻറെ 8 ബസുകളുടെ ചില്ല് അടിച്ച് തകർത്തതിന് ഗോപിശാന്തിന്റെ പേരിൽ കേസുണ്ടെന്നും രേഖകൾ പറയുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam