തുടർക്കഥയാകുന്നുവോ? ദേശീയപാത 66 ൽ വീണ്ടും അപകടം 

SEPTEMBER 15, 2026, 12:38 AM

തൃശൂർ:  സംസ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയ പാത 66 ലെ വർധിച്ചു വരുന്ന അപകടങ്ങൾ കുറയ്ക്കാൻ ദേശീയ പാതാ അതോറിറ്റിയുടെ അടിയന്തര ഇടപെടലുണ്ടാകുമെന്ന്  അധികൃതരുടെ ഉറപ്പ് ലഭിച്ചിരുന്നു.

കഴിഞ്ഞ 15 ദിവസത്തിനിടയിൽ നാല് അപകടങ്ങളും ഏറ്റവും ഒടുവിൽ കയ്‌പ്പമംഗലത്തുണ്ടായ അപകടത്തിൽ എട്ട് തമിഴ്‌നാട് സ്വദേശികളായ വിദ്യാർഥികൾ മരിച്ച സംഭവങ്ങളും മലയാളികൾ കണ്ടതാണ്.

എന്നാൽ വീണ്ടും അപകടങ്ങൾ ഇവിടെ തുടർക്കഥയാകുകയാണ്.  നാട്ടികയിൽ കേടായി നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറിയാണ് ഇന്ന് പുലര്‌ച്ചെ അപകടമുണ്ടായത്.

vachakam
vachakam
vachakam

അപകടത്തിൽ ടാങ്കർ ലോറി ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ സ്വദേശി സിദ്ദിഖിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നാട്ടിക സെന്ററിന് സമീപമായിരുന്നു അപകടമുണ്ടായത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam