ഏക സിവിൽ കോഡ് നടപ്പാക്കുന്നതിൽ എൻഡിഎ മുന്നണിയിലെ സഖ്യകക്ഷികൾക്കും ആശങ്ക

SEPTEMBER 15, 2026, 12:17 AM

ദില്ലി: ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മതം, ലിംഗം എന്നിവ പരിഗണിക്കാതെ വിവാഹം, വിവാഹമോചനം, ദത്ത്, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങൾ ഒരേപോലെ ബാധകമാക്കുന്ന നിയമവ്യവസ്ഥയാണ് ഏക സിവിൽ കോഡ്. 2029 ന് മുൻപ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന്   അമിത് ഷാ പറഞ്ഞിരുന്നു.

'എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. 2029ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. 

എന്നാൽ  ഏക സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിലെ സഖ്യകക്ഷികൾക്ക് ആശങ്കയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

vachakam
vachakam
vachakam

 ബിഹാറിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തുമെന്ന് ജെഡിയു നേതാവ് സഞ്ജയ് ഝാ അറിയിച്ചു.

 അതുപോലെ തന്നെഏക സിവിൽ കോഡ് വിഷയത്തിൽ വിപുലമായ ചർച്ച വേണമെന്ന നിലപാടാണ് തെലുഗുദേശം പാർട്ടിയും സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും നിർദ്ദേശം ആലോചിച്ച ശേഷം മാത്രമായിരിക്കും തീരുമാനമെന്നും ടിഡിപി വ്യക്തമാക്കി.

 എൻഡിഎയുടെ മറ്റൊരു പ്രധാന സഖ്യകക്ഷി നേതാവായ ചിരാഗ് പാസ്വാനും ഏക സിവിൽ കോഡിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam