ദില്ലി: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിലും വിൽപ്പനയിലും ഇടത് സർക്കാരിൻ്റെ കാലത്ത് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
23/1/2023ന് വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച് ഫയലായിരുന്നെങ്കിലും ഇടതുപക്ഷ മുന്നണി യാതൊരു നിലപാടും സ്വീകരിച്ചില്ലെന്ന് മുൻ എക്സൈസ് മന്ത്രി കൂടിയായിരുന്ന എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രതിപക്ഷം കൂടി ഉൾപ്പെട്ട നിയമസഭാ സബ്കമ്മിറ്റിക്ക് വിട്ടിരുന്നു. വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനെ സംബന്ധിച്ചോ, വിൽക്കുമ്പോഴുണ്ടാകുന്ന നികുതിയെ സംബന്ധിച്ചോ എൽഡിഎഫ് സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യ ഉത്പാദനം എൽഡിഎഫ് തീരുമാനിച്ചിരുന്നു. അതുകൊണ്ട് വീര്യം കുറഞ്ഞ മദ്യം എന്താണ് എന്നതിന് നിർവചനമുണ്ടാക്കുക മാത്രമാണ് ചെയ്തത്.
എന്നാൽ യുഡിഎഫിൽ ചർച്ച ചെയ്യാതെ ബജറ്റിൽ നികുതി നിർദേശം ഉൾപ്പടുത്തിയത് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ ഇരട്ടത്താപ്പാണെന്നും എം.വി. ഗോവിന്ദൻ ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
