കലാവിസ്മയം വിരിയിച്ച സർഗോത്സവത്തിന് മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതനിൽ സമാപനം

AUGUST 5, 2026, 9:04 AM

കങ്ങഴ: മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിൽ രണ്ട് ദിവസം കാലമികവിന്റെ വിസ്മയം വിരിയിച്ച 'സർഗ്ഗോത്സവം  2026' കൊടിയിറങ്ങി. 

സ്‌കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ദീപിക ചിൽഡ്രൻസ് ലീഗ് (ഡി.സി.എൽ.) ഡയറക്ടർ റവ. ഫാ. റോയ് കണ്ണൻചിറ സി.എം.ഐ അധ്യക്ഷത വഹിച്ചു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ സർഗ്ഗോത്സവ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ ആൻസി മാത്യു, പി.ടി.എ പ്രസിഡന്റ് ജോജി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഡി.സി.എൽ. പ്രവേശന ഉത്സവഗാന വീഡിയോ ചലഞ്ചിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാനികേതൻ സ്‌കൂളിനുള്ള അനുമോദനവും ട്രോഫി വിതരണവും ചടങ്ങിൽ നടന്നു.

vachakam
vachakam
vachakam

സ്‌കൂൾ അസിസ്റ്റന്റ് ഹെഡ് ഗേൾ ഫിയോണ തങ്കം തോമസ് സ്വാഗതം ആശംസിക്കുകയും, സ്‌കൂൾ ഹെഡ് ബോയ് അമാൻ ഷിഫാ മാലിക്ക് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്ത ഉദ്ഘാടന പൊതുയോഗത്തിൽ ഡി.സി.എൽ. പ്രതിനിധികളും സംബന്ധിച്ചു. സ്‌കൂൾ വേദികളുടെ ചിത്രങ്ങൾ ഒപ്പിയെടുത്ത് വീഡിയോഗ്രാഫിയിലും ഫോട്ടോഗ്രാഫിയിലും പ്രാഗത്ഭ്യം തെളിയിച്ച നോൺ ടീച്ചിംഗ് സ്റ്റാഫ് അമൽകുമാറിനുള്ള ആദരവും ചടങ്ങിൽ നടന്നു.

ശിവാനി സുരേഷും സംഘവും അരങ്ങിലെത്തിച്ച നൃത്തം, ഇവാന മരിയ രാജേഷും സംഘവും ആലപിച്ച സംഘഗാനം, എയ്ഞ്ചൽ മേരി ബിനോയിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, മാസ്റ്റർ ജെയിം എം. ജേക്കബ് ആവിഷ്‌കരിച്ച മ്യൂസിക്കൽ ഫിയസ്റ്റ എന്നിവ ഉദ്ഘാടന സമ്മേളനത്തെ ആകർഷകമാക്കി.

കുട്ടികളുടെ സർഗ്ഗാത്മകത പ്രകടമാക്കുന്ന വ്യത്യസ്ത മത്സരങ്ങൾ ഉദ്ഘാടനത്തിന് ശേഷം വിവിധ സ്റ്റേജുകളെ ജീവസുറ്റതാക്കി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തം സർഗ്ഗോത്സവത്തിന്റെ രണ്ട് ദിനങ്ങളെയും ശ്രദ്ധേയമാക്കി. ഓരോ ഇനങ്ങളിലും കുട്ടികൾ പുറത്തെടുത്ത കലാവൈഭവം കലാസംഗമത്തിന് തിളക്കമേകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam