മാസപ്പടി കേസ്: നിയമവ്യവസ്ഥയിൽ വിശ്വാസമെന്ന് പിണറായി വിജയൻ

OCTOBER 26, 2026, 7:57 AM

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിന്  പിന്നാലെ പ്രതികരിച്ച് പിണറായി വിജയൻ രം​ഗത്തെത്തി.

 പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്ക് ആശ്വാസം നൽകുന്നതാണ് സുപ്രീംകോടതിയുടെ നിർദ്ദേശമനുസരിച്ച് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. 

'എല്ലാ ഘട്ടത്തിലും നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച ഒരാളാണ് ഞാൻ. അതിനാൽ തന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായുള്ള നിലപാടാണിന്ന് കേരള ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്', പിണറായി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം അപ്പീലിൽ ഇ ഡിയും വിജിലൻസും കെ എം ഷാജഹാനും നാലാഴ്ചയ്ക്കം മറുപടി നൽകണം. അന്വേഷണം ഉൾപ്പടെയുള്ള തുടർ നടപടികൾ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടോയെന്നും മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചോയെന്നും നടപടിക്രമങ്ങൾ പാലിച്ചോയെന്നും കെ എം ഷാജഹാനോട് ഹൈക്കോടതി ചോദിച്ചു. പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടായേക്കാം. അത് ഹൈക്കോടതിക്ക് ബാധകമല്ല. കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും കെ എം ഷാജഹാനോട് ഹൈക്കോടതി പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam