ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി

AUGUST 5, 2026, 9:21 AM

പത്തനംതിട്ട: ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. 

പത്തനംതിട്ട അടൂരില്‍ വച്ചാണ് എംവിഡിയുടെ ശ്രദ്ധയില്‍ ഈ ഓഫ് റോഡ് വാഹനം പെട്ടത്. പരിശോധനയില്‍ വാഹനത്തിന് പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി.

നിയമവിരുദ്ധമായി നാല് എക്‌സ്ട്രാ ലൈറ്റുകളും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. രണ്ട് നിയമലംഘനത്തിനും യഥാക്രമം 5000, 2000 ഉള്‍പ്പെടെ 7000 രൂപ പിഴ ചുമത്തി.

vachakam
vachakam
vachakam

തങ്ങള്‍ ആറന്മുളയില്‍ ഓഫ് റോഡ് വാഹനവുമായി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയതാണെന്നും വാഹനത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാന്‍ അടൂരില്‍ എത്തിയപ്പോഴാണ് വാഹന പരിശോധന നടന്നതെന്നും വാഹന ഉടമ പറഞ്ഞു

പവര്‍ കൂടിയ ലൈറ്റുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളതെന്നും ഈ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എതിര്‍ വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ രാത്രിയിന്‍ അപകടത്തില്‍ പെടുമെന്നും എംവിഡി വ്യക്തമാക്കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇടെയല്ല തങ്ങള്‍ വാഹന പരിശോധന നടത്തിയതെന്നും എംവിഡി അറിയിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam