ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്‌റസ അധ്യാപകൻ പിടിയിൽ

JUNE 26, 2026, 3:10 AM

മലപ്പുറം: പ്രായപൂർത്തിയാകാത്ത നിരവധി ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്‌റസ അധ്യാപകൻ പിടിയിൽ. 

മലപ്പുറം, കാസർകോട് ജില്ല കളിലായി 20ഓളം പോക്‌സോ കേസുകളിൽ പ്രതിയാണ് ഇയാൾ. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ പിടിയിലായത്.

ആതവനാട് കുറുമ്പത്തൂർ സ്വദേശി എം.കെ. മുഹമ്മദിനെയാണ് (39) ബീഹാറിൽ വെച്ച് വളാഞ്ചേരി പൊലീസ് പിടികൂടിയത്. വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ 14 കേസുകളും താനൂരിൽ നാലും കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.

vachakam
vachakam
vachakam

 പൊലീസ് കേസെടുത്തതോടെ അജ്മീറിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. പൊലീസ് സ്ഥലത്തെത്തിയെന്ന വിവരം ലഭിച്ചതോടെ ബീഹാറിലേക്ക് മുങ്ങുകയായിരുന്നു.

അവിടെ നിന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഉപയോഗിച്ച് മസാജ് ചെയ്യിപ്പിക്കലായിരുന്നു ഇയാളുടെ രീതി. കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും വെളിപ്പെടുത്തലുണ്ട്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam